വേങ്ങര: സംസ്ഥാന യുവജന ക്ഷേമ ബോർഡും മലപ്പുറം ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ ചേറൂർ പി.പി.ടി.എം കോളേജിൽ സമാപിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.എ.പി സ്മിജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ അസ്‌ലു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഹനീഫ മൂന്നിയൂർ, യാസ്മിൻ അരിമ്പ്ര, യുവജന ക്ഷേമ ബോർഡ് മെമ്പർ ജാഫർ മാറാക്കര കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ഹുസൈൻ കുട്ടി മെമ്പർമാരായ ലത്തീഫ് നൗഷാദ്,സൈതലവി,നൗഷാദ് അമ്പലവന്‍,ഉണ്ണികൃഷ്ണൻ.എ ജില്ലാ പ്രോഗ്രാം ഓഫീസർ ആശ എസ് ബാബു ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ റഷീദ്,പാർവതി, മനോജ്,യൂത്ത് കോഡിനേറ്റർമാരായ കെ.കെ അബൂബക്കർ,ആയിഷ പി.കെ, വഹാബ് ടി.കെ, റിയാസുദ്ധീൻ,ഷിബിലി പാലച്ചോട്,സഹീദ് സജാദ്, യാസീൻ, സഫ്‌വാൻ മൈത്ര, ജസീം മങ്കട, ഷമീം തിരൂരങ്ങാടി തുടങ്ങിയവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ കാളികാവ് ബ്ലോക്ക് ഒന്നാം സ്ഥാനവും തിരൂർ ബ്ലോക്ക് രണ്ടാം സ്ഥാനവും മങ്കട ബ്ലോക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലാ കേരളോത്സവം; കലാ മത്സരങ്ങൾക്ക് സമാപനം
admin