മാറാക്കര എ.യു.പി.സ്കൂളിൽ ജെ.ഇ വാക്സിൻ കാമ്പയിന് തുടക്കമായി

കോട്ടക്കൽ: ജാപ്പനീസ് എൻസെഫലൈറ്റിസ് (ജെ.ഇ) നെതിരെ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാക്സിനേഷൻ കാമ്പയിൻ്റെ ഭാഗമായി മാറാക്കര എ.യു.പി. സ്കൂളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.ലത ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.വൃന്ദ അധ്യക്ഷത വഹിച്ചു. മാറാക്കര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സുൽത്താൻ.എ.കെ ബോധ വൽക്കരണ സന്ദേശം നൽകി.ജെ.എച്ച്.ഐമാരായ  സാബിർ പാഷ, ഷഹന അഷ്റഫ്, ആരോഗ്യ വകുപ്പ് ജീവനക്കാരായ ഇന്ദു.കെ.വി,രജനി.ആർ, നീതു.കെ.പി ആശാവർക്കർമാരായ സിന്ധു.പി.കെ,രാധ.കെ.കെ നേതൃത്വം നൽകി,അധ്യാപകരായ ചിത്ര.ജെ.എച്ച്, അബ്ദുൽ ലത്വീഫ്.ടി.പി,മുജീബ് റഹ്മാൻ.പി.പി സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}