ആണ്ട് നേർച്ച സമാപിച്ചു

എ ആർ നഗർ: വലിയ പറമ്പ് പാണക്കാട് സയ്യിദ് ശിഹാബുദ്ധീൻ അബ്ദുൽ ഖഹാർ തങ്ങളുടെ 44 -മതും പാണക്കാട് സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ്   തങ്ങളുടെ 8 - മതായുമുള്ള ആണ്ട് നേർച്ച വൻജന പങ്കാളിത്തത്തോടെ  സമാപിച്ചു. പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യും ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

സമാപന പരിപാടിയുടെ ഉദ്ഘാടനം  പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മൗലാനാ നജീബ് മൗലവി മുഖ്യപ്രഭാഷണം നടത്തി, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസിർ ഹയ്യ് ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യും ശിഹാബ് തങ്ങൾ ദു:ആക്ക് നേതൃത്വം നൽകി, സമാപന പരിപാടിയിൽ സ്ത്രീകളടക്കം മഹല്ലിലുള്ളവരും മറ്റു നാടുകളിൽ നിന്നായി നൂറ് കണക്കിനാളുകൾ സംബന്ധിച്ചു. മറ്റു പ്രമുഖ പണ്ഡിതൻമാരും മഹല്ല് കമ്മിറ്റി ഭാരവാഹികളും  സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}