ഒമേഗ ക്ലബ്ബിന്റെ ജേഴ്സി പ്രകാശനം ചെയ്തു

ഊരകം ഓ കെ എം നഗർ: സബാഹ് സ്‌ക്വർ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ സീസൺ 4ൽ മാറ്റുരക്കുന്ന ഒമേഗ ആർട്സ് & സ്പോർട്സ് ക്ലബ് ഓ കെ എം നഗറിന് എഫ് എസ് മൊബൈൽസ് അബുദാബി സ്പോൺസർ ചെയ്യുന്ന ജേഴ്സി പ്രകാശനം ചെയ്തു.

ചടങ്ങിൽ എഫ് എസ് മൊബൈൽസ് മാനേജിങ് ഡയറക്ടർ സാലിം തൊമ്മങ്ങാടനിൽ നിന്നും ഗോകുലം എഫ് സി താരം മഷൂർ ഷെരീഫ് ജേഴ്സി ഏറ്റുവാങ്ങി കൊണ്ട് പ്രകാശനം ചെയ്തു.

ഒമേഗ ക്ലബ്‌ പ്രസിഡന്റ് മുസ്തഫ എൻ പി, സെക്രട്ടറിമാരായ മുസ്തഫ ടി പി, റഷീദ് കെ ടി, അഫ്സൽ കെ കെ എന്നിവർ പങ്ക്ചേർന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}