തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ വിവിധ ഇടങ്ങളിൽ ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തരം തിരിക്കാനും പുനരുപ യോഗ സാധ്യത കണ്ടെത്താനുമായി സൂക്ഷിക്കുന്ന ഇടങ്ങളാണ് മിനി എം.സി.എഫ് യൂനിറ്റുകളിൽ സ്ഥാപിച്ച മാലിന്യ ശേഖരണത്തിനാ യുള്ള പാഴ് വസ്തു സംഭരണ കേ ന്ദ്രങ്ങൾ (മിനിഎം.സി.എഫ് യൂനിറ്റുകൾ) ഉപയോഗിക്കാതെ നോക്കുകുത്തിയായി മാറിയതിനെ കുറിച്ച് ഇന്നലെ വിവിധ വാർത്ത മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. പന്താരങ്ങാടി ഭാഗത്തുള്ള മിനി എംസിഎഫിന്റെ അടുത്തായി അറവുമാലിന്യങ്ങൾ മ അടക്കം റോഡിൽ ചിതറി കിടക്കുകയായിരുന്ന വാർത്തയെത്തുടർന്ന് സാമൂഹിക പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് തിരുരങ്ങാടി നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി ഇന്നലെ കാലത്ത് മുൻസിപ്പാലിറ്റി ജീവനക്കാർ വന്ന് വൃത്തിയാക്കുകയും മാലിന്യങ്ങൾ ശേഖരിച്ച് കൊണ്ടുപോവുകയും ചെയ്തു.
വാർത്തയെ തുടർന്ന് മാലിന്യങ്ങൾ നീക്കം ചെയ്തു
admin