വേങ്ങര: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ കീഴിൽ വേങ്ങര മിനി ഊട്ടിയിൽ സ്ഥാപിച്ച ജാമിയ അൽ ഹിന്ദ് ഇസ്ലാമിയയുടെ സനദ് ദാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം സന്ദേശ വാഹന പ്രയാണം ആരംഭിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി 6,7,8 തീയതികളിലായി മിനി ഊട്ടിയിലും വേങ്ങര സെബാഹ് സ്ക്വയറിലും നടക്കുന്ന സനദ് ദാന സമ്മേളനത്തിൽ വിവിധങ്ങളായ വൈജ്ഞാനിക സെക്ഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.
ഖുർആൻ സമ്മേളനം, അറബിക് സമ്മേളനം, ടേബിൾ ടോക്ക്,ഹദീസ് സമ്മേളനം, വനിതാ സമ്മേളനം, പൂർവ്വ വിദ്യാർത്ഥി സംഗമം, സനദ്ദാന സമ്മേളനം എന്നിങ്ങനെയുള്ള വൈജ്ഞാന സെഷനുകളാണ് നടക്കുന്നത്.
ഫെബ്രുവരി എട്ടിന് വൈകുന്നേരം 4.30ന് തുടങ്ങുന്ന സനദ് ദാന സമ്മേളനത്തിൽ ഹുസൈൻ സലഫി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാർ പ്രഭാഷണം നിർവഹിക്കും.
ഇതിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച സന്ദേശ വാഹനത്തിൽ ഡോക്ടർ എം മുഹമ്മദ് സുല്ലമി മൻസൂർ സ്വലാഹി അബ്ദുമി അസ്ഹറുദ്ദീൻ എന്നിവർ സംബന്ധിച്ചു.