പാലിയേറ്റിവ് ദിനത്തിൽ എ.എൽ.പി സ്കൂൾ പുഴച്ചാൽ ധനസഹായം കൈമാറി

പറപ്പൂർ: പാലിയേറ്റിവ് ദിനത്തിൽ രക്ഷിതാക്കളിൽ നിന്ന് ഫണ്ട് സ്വരൂപിച്ച് പാലിയേറ്റീവിന് നൽകി മാതൃകയായി പുഴച്ചാൽ എ.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾ.

പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റീവിൻ്റെ രോഗി പരിചരണത്തിനുള്ള ധന ശേഖരാണാർത്ഥം പാലിയേറ്റീവ് ദിനത്തിൽ 35000 രൂപയോളം പിരിച്ചു നൽകി പാലിയേറ്റീവ് ഭാരവാഹികൾക്ക് നൽകി.

സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ കെ.സി സഫിയ ടീച്ചർ പാലിയേറ്റിവ് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഹെഡ് മാസ്റ്റർ ടി.വി ചന്ദ്രശേഖരൻ മാസ്റ്റർ ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡൻ്റ്  അയമുതു മാസ്റ്റർക്ക് ഫണ്ട് നൽകി. പ്രസ്തുത ചടങ്ങിൽ ടീച്ചർമാരായ ബുഷ്റ . എൻ, അനുപമ .എസ്, രബീഷ് .സി, ബേബി സഫാത്ത്. കെ
സ്കൂൾ ലീഡർ അലങ്കൃത എന്നിവരും ഹോപ്പ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ് മുഹമ്മദ് അലി, പാലിയേറ്റീവ് ഡിവിഷൻ ചെയർമാൻ പി.കെ. അബ്ദുൽ മജീദ്, ഭാരവാഹികളായ ടി മുഹമ്മദ് മാസ്റ്റർ, മജീദ് കടവത്ത്, എ.കെ. സിദ്ദീഖ്, നല്ലൂർ ബാവ, പി.കെ. മുഹമ്മദ് മാസ്റ്റർ എന്നിവരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}