ജനവാസ കേന്ദ്രത്തിൽ മദ്യഷാപ്പ് ജനരോഷം ശക്തം; അസീസ് കടലുണ്ടിയുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

വള്ളിക്കുന്ന്: കൊടക്കാട് കുട്ടു മുച്ചിയിൽ ജനവാസ കേന്ദ്രത്തിലെ വിദേശമദ്യഷാപ്പിനെതിരേ ജനരോഷം ശക്തമാക്കി. നേര ത്തെ ഉദ്ഘാടന വിവരം വെളിപ്പെടുത്താതെ അതീവ രഹസ്യ മായാണ് വിദേശ മദ്യഷാപ്പ് തുറന്നത്. കുട്ടുമൂച്ചി ജങ്ഷനിൽ നിന്നും 200 മീറ്റർ മാറി അത്താണിക്കൽ റോഡിലാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. ജനവാസ  മേഖലയിലെ നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെയാണ് ബേവ് കോ ഔട് ലെറ്റ് തുറന്നത്. 2014ൽ ജനകീയ പ്രതി ഷേധത്തെ തുടർന്ന് പരപ്പനങ്ങാടി മാഹിപ്പടിയിൽ നിന്നും നീക്കിയ ഔട്ട്ലെറ്റ് അഞ്ച് കിലോമീറ്ററിനിപ്പുറം വള്ളിക്കുന്ന് പഞ്ചായത്തിൽപ്പെടുന്ന കൂട്ടു മുച്ചിയിൽ പുനഃസ്ഥാപിക്കുക യാണ് ചെയ്തത്.

ഇത് കാരണം പ്രദേശവാ സികൾ ദിനേന ദുരിതങ്ങൾ അനുഭവിക്കുകയാണ്. മദ്യശാലയോട് ചേർന്ന് ബാർ സൗകര്യം പോലെ അനധികൃതമായി ഏറെ അപകടസാധ്യതയോ ടെ ഗ്യാസ് സ്റ്റൗ അടക്കം പ്രവർത്തിപ്പിച്ച് ഭക്ഷണസാധനങ്ങൾ പാകം ചെയ്ത് വിളമ്പുന്നത് അടക്കം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങൾ സംഘടിക്കാൻ തീരുമാനിക്കുകയും പഞ്ചായത്ത്, എം.എൽ.എ, എം.പി, എക്സൈസ്, ബീവറേജ് കോർപ്പറേഷൻ എന്നിവർക്ക് പരാതിയും നൽകി. പരാതിക ളിൽ തുടർ നടപടികൾ ഉണ്ടാ കാത്ത സാഹചര്യത്തിലാണ് ജനകീയ പ്രക്ഷോഭങ്ങൾക്ക് തു ടക്കമിട്ടുകൊണ്ട് ബീവറേജിലേക്ക് പിക്കറ്റിങ് നടത്തുന്നതിനും മറ്റും തീരുമാനിക്കുന്നതിന്നും പ്രവർത്തിക്കുന്നതിനും ആക്ഷൻ കൗൺസിൽ രൂപികരിച്ചത്. വേണ്ടിവന്നാൽ അനിശ്ചിതകാല സമര പരിപാടികളിലേക്കും, കോടതിയിൽ പോകുന്നതിനും ആക്ഷൻ കൗൺസിൽ  യോഗത്തിൽ തീരുമാനമായി.

വള്ളിക്കുന്ന് പഞ്ചായത്ത് പ്ര സിഡൻറ് ഇർഷാദ് അരിയല്ലൂർ മുഖ്യ രക്ഷാധികാരിയായും കേരള മദ്യനിരോധന സമിതിയുടെ തിരുരങ്ങാടി താലൂക്ക് പ്രസിഡൻ്റ്കടവത്ത് മൊയ്തീൻകുട്ടി, മദ്യ നിരോധന യുവജനവേദി മലപ്പു റം ജില്ല പ്രസിഡന്റ് നിഷാദ് മടപ്പള്ളി, മനുഷ്യാവകാശ സംഘ ടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് സം സ്ഥാന സെക്രട്ടറി അബ്ദുറഹീം പൂക്കത്ത് എന്നിവർ രക്ഷാധി കാരികളായും, വാർഡ് മെംബർ ജുസൈല കോലക്കൽ ചെയർ മാനായും സജിൽ, വസന്തകു മാരി എന്നിവർ വൈസ് ചെ യർമാൻമാരായും സുരേഷ് ജനറൽ കൺവീനറായും കെ. വി ഷിബി, സതീശൻ എന്നിവർ ജോ.കൺവീനർമാരായും വാർഡ് മെംബർ കനകൻ ട്രഷറർ ആയും പി.എൻ അസീസ് കടലുണ്ടിയെ കോഓർഡിനേറ്ററായും തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് മെമ്പർമാരായി കെ ഷണ്മുഖൻ, വിജിഷ, രുക്മണി, പി പി സുബൈർ ആനങ്ങാടി, ധന്യ, രമ്യ, കെ ഷംസുദ്ദീൻ, ദേവദാസൻ കിഴക്കേതിൽ, സഹീറ, ഷമീർ കോലക്കൽ, ഷാജിൽ കുമാർ, കെ സാബു, സുധീശൻ, ടി ഹരിദാസൻ, കെ വിനോദ്, എൻ ശ്രീലാൽ, കെ എം പ്രഭാഷ്, സി വി സുധീഷ്, ടി പി സുബൈർ ആനങ്ങാടി, എൻ രാധ,  സി കോയ മൊയ്തീൻ, ലക്ഷ്മി, പ്രീതി, എം രുക്മിണി, പി രസ്നത്ത്, ഹവ്വ ഉമ്മ, ആമിന, എം സമീറ, ആമിന, ധന്യാ സുരേഷ്, ടി പി വിജിഷ, എം രമ്യ, കെ ഷീന, ശാന്ത, ഉഷ, പ്രേമി, പി നിമ്യ, പി പി മൊയ്തീൻകുട്ടി, കെ വി സബീഷ്, എം രാഹുൽ, കാർത്യായനി, ഷിബി, സീനത്ത്  എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

പടം : വള്ളിക്കുന്ന് കൂട്ടുമൂച്ചിയിലെ വിദേശമദ്യ ഷാപ്പിനെതിരെ അബ്ദുൽ അസീസ് കടലുണ്ടിയുടെ നേതൃത്വത്തിൽ നടന്ന ആക്ഷൻ കൗൺസിൽ യോഗം
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}