കോഫി വിത്ത്‌ മെമ്പേഴ്സ്, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾക്ക് സ്വീകരണം നൽകി

വേങ്ങര: മലപ്പുറം മൈ ഭാരതും, ഫെയ്മസ് ക്ലബ്ബും, അമ്പലമാട് വായന ശാലയും അവളിടം യുവതി ക്ലബ്ബും സംയുക്തമായി റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾക്  സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. സ്മിജി ഉദ്ഘാടനം ചെയ്തു. പറപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. 

ജില്ല പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി കെ അസ്ലു, ബ്ലോക്ക്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.കെ സുബൈർ മാസ്റ്റർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.കെ സകീന, മറ്റു വാർഡ്‌ അംഗങ്ങൾ, മൈ ഭാരത്‌, യുവജന ക്ഷേമ ബോർഡ്  കോഡിനേറ്റർമാർ എന്നിവർ പ്രസംഗിച്ചു. 

ത്രിതല പഞ്ചായത്ത്‌  അധ്യക്ഷൻമാർക്ക് അവളിടം ഭാരവാഹികൾ നിവേദനം കൈമാറി. ഇ.കെ റഷീദ് സ്വാഗതവും കെ. ബൈജു നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}