വേങ്ങരയുടെ കായിക മണ്ണിലേക്ക് വീണ്ടുമൊരു വോളിബാൾ ആവേശം! ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായുള്ള വോളിബാൾ മത്സരങ്ങൾ ജനുവരി 31, ഫെബ്രുവരി 1 തിയതികളിലായി വലിയോറയിൽ നടക്കുന്നു.
📍 വേദി: വി.വി.സി ഗ്രൗണ്ട്, വലിയോറ
🗓️ തിയതി: ജനുവരി 31 & ഫെബ്രുവരി 1
🔥 പങ്കാളിത്തം: ജില്ലയിലെ മികച്ച 24 ടീമുകൾ
മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിൽ ചേർന്ന യോഗത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
പ്രധാന ഭാരവാഹികൾ:
⭐ രക്ഷാധികാരികൾ: ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ
⭐ ചെയർമാൻ: പി.കെ അസ്‌ലു (ജില്ലാ പഞ്ചായത്തംഗം)
⭐ ജനറൽ കൺവീനർ: ചെള്ളി ബാവ
⭐ ട്രഷറർ: ഉമ്മർ കൈപ്രൻ
ഇ.ടി.മുഹമ്മദ് ബഷീർ എം.പി., പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ എ എന്നിവർ രക്ഷാധികാരികളായും, ജില്ലാ പഞ്ചായത്ത് അംഗം പി കെ അസ് ലു ചെയർമാൻ, വൈസ് ചെയർമാൻമാരായി വി കെ അബ്ദുൾ മജീദ് (ബ്ലോക് മെമ്പർ ) സബ്ന ഇബ്രാഹിം (പഞ്ചായത്തംഗം )സക്കീന തുമ്പിൽ (പഞ്ചായത്തംഗം )ഹനീഫ കെ കെ (പഞ്ചായത്തംഗം )പുക്കയിൽ അബ്ദുൾ കരീം, ജനറൽ കൺവീനർ ചെള്ളി ബാവ , ജോയിന്റ് കൺവീനർമാരായി എം പി അഹമ്മദ് (പഞ്ചായത്തംഗം ), ആലിക്കുട്ടി വൈദ്യക്കാരൻ , അലവി എ.കെ. ട്രഷറർ ഉമ്മർ കൈ പ്രൻ (പഞ്ചായത്തംഗം)എന്നിവരെ യും. നാസർ മണ്ടോടൻ ചെയർമാനായഫുഡ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.