വേങ്ങര: വരയും നിറച്ചാർത്തും ക്യാൻവാസുകളിൽ നിറഞ്ഞു തുളുമ്പിയ മലർവാടി ബാലസംഘം സംസ്ഥാന തല ചിത്രരചന മത്സരം വേങ്ങര ജി വി എച്ച് എസ് സ്കൂളിൽ ചിത്രകാരൻ എം.പി ഹംസ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുന്നൂറിലധികം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ നാലു കാറ്റഗറിയിലാണ് മൽസരം നടന്നത്. വിജയികൾ ഒന്ന്, രണ്ട്, മൂന്നു സ്ഥാനക്രമത്തിൽ : കാറ്റഗറി – 1 ഇൻഷാ നഹർ പി. (എം.എൽ.പി സ്കൂൾ, കുറ്റൂർ), റിൻഷാദ് പി. (എസ്.യു.എൽ.പി സ്കൂൾ, കുറ്റൂർ), ഫാത്തിമ ഫിൽജിയ പി. (സി.എ.കെ.എം ഗവ. യു.പി സ്കൂൾ, ചേറൂർ) കാറ്റഗറി – 2 ജാസിയ വി.കെ. (ജി.എം.എൽ.പി സ്കൂൾ കാരാത്തോട്), മുഹമ്മദ് സഹൽ ടി. (ദാറുസ്സലാം, മുതുവിൽ കുണ്ട്), ദുആ മറിയം ടി.കെ. (ജി.എൽ.പി സ്കൂൾ, ഒ.കെ. മുറി). കാറ്റഗറി – 3 ഫാത്തിമ റന സി. (എസ്.യു.എൽ.പി സ്കൂൾ, കുറ്റൂർ), നൈനിക ഡി.കെ (സി.എ.കെ.എം ഗവ. യു.പി സ്കൂൾ, ചേറൂർ)., ആരാധ്യ കെ.കെ. (പി.എം.എസ്.എ.എം യു.പി സ്കൂൾ) കാറ്റഗറി – 4 ജയറോശ് എം.കെ. (ജി.എം.വി.എച്ച്.എസ്.എസ്, വേങ്ങര), തൻഹ പി. (ജി.എച്ച്.എസ്, കുറുക), മുഹമ്മദ് ഷിഫാസ്. (ജി.എച്ച്.എസ്, കുറുക) എന്നിവർ വിജയികളായി. ബാലസംഘം രക്ഷാധികാരി ഇ. വി അബ്ദുസലാം അധ്യക്ഷത വഹിച്ചു. ഊരകം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ മൻസൂർ, കണ്ണമംഗലം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ യു. സെക്കീന, എം പി ഹംസ, അമീൻ വേങ്ങര,അച്ചു ക്രൈസി, വേങ്ങര ചാപ്റ്റർ മാപ്പിള കലാ അക്കാദമി വൈസ് ചെയർമാൻ മീരാൻ, പി. പി കുഞ്ഞാലി മാസ്റ്റർ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കൺസൾട്ടൻറ് സൈക്കോളജിസ്റ്റ് ഇ. വി സൽവ,മോട്ടിവേഷൻ സ്പീക്കർ സുലൈമാൻ ഉമ്മത്തൂർ എന്നിവർ പാരന്റിംഗ് ക്ലാസുകൾ കൈകാര്യം ചെയ്തു. പി പി അബ്ദുറഹ്മാൻ,റഹീം ബാവ,അഷ്റഫ് പാലേരി, ഇ വി അബ്ദുൽ കരീം,അമൽ സിദ്ദീഖ്,ഡോക്ടർ യാസീൻ ഇസ്ഹാക്ക്, ഹസീനുദ്ദീൻ,അതുൽ സിദ്ദീഖ്, വാഹീദ, നാജിയ,സൗപർണിക ഗാന്ധിക്കുന്ന്,ബാസിമ കുറ്റാളൂർ. എന്നിവർ നേതൃത്വം നൽകി. മലർവാടി ബാലസംഘം ഏരിയ കോഡിനേറ്റർ ഫൈസൽ ചേറൂർ സ്വാഗതവും, വനിത കോഡിനേറ്റർ ഷാക്കിറ ഹനീഫ് നന്ദിയും പറഞ്ഞു.
മലർവാടി ബാലസംഘം മഴവില്ല് ചിത്രരചനാ മത്സരം
admin