അഡ്വ. അതിര ദാസിനെ പുഴച്ചാൽ എസ് എഫ് സി ക്ലബ് ആദരിച്ചു

വേങ്ങര: എടയാട്ടുപറമ്പ് ദേശത്തിന് അഭിമാനമായി അതിര ദാസ്  അഡ്വക്കേറ്റ് പദവി നേടി നിയമരംഗത്തേക്ക് കടന്നത് നാട്ടുകാർക്ക് ഏറെ സന്തോഷം പകരുന്ന നേട്ടമായി മാറിയിരിക്കുകയാണ്. പരിശ്രമവും സ്ഥിരതയും കൊണ്ട് ഈ നേട്ടം കൈവരിച്ച ആതിര ദാസ് മറ്റു  യുവതികൾക്ക് പ്രചോദനമായാണ് ഇന്ന് മാറുന്നത്.

ഈ അഭിമാനകരമായ അവസരത്തിൽ എസ് എഫ് സി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആതിര ദാസിനെ മൊമെന്റോയും ചോക്ലേറ്റുകളും നൽകി ആദരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ സഫിയ ടീച്ചർ ആദരസമ്മാനങ്ങൾ കൈമാറി.

എസ് എഫ് സി ക്ലബ് അംഗങ്ങളായ നിയാസ്, ആബിദ്, ഫഹീം, ഉബൈദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ വിമൻസ് വിങ്‌ അംഗമായ വനജ ടീച്ചറും സാന്നിധ്യമറിയിച്ച് ചടങ്ങിന് ആശംസകൾ നേർന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}