എം.പി. ഫണ്ട് വിനിയോഗിച്ചില്ലെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത് ഇ.ടി

മലപ്പുറം: മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എം.പി. ഫണ്ട് ചിലവഴിച്ചില്ലെന്ന വാർത്ത തെറ്റിദ്ധാരണ പരത്തുന്നതും വാസ്തവ വിരുദ്ധവുമാണെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു.

എം.പി.യായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 155 വിവിധങ്ങളായ വികസന പ്രവർത്തികൾക്ക് വേണ്ടി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 7 കോടി 4 ലക്ഷം രൂപ എം.പി. ലാഡ്സിൽ അനുവദിച്ചിട്ടുണ്ട്. ഇതിൽ 65 പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.പല പ്രവർത്തികളും ആരംഭ ഘട്ടത്തിലോ അവസാന നിർമ്മാണ ഘട്ടത്തിലോ ആണ് . ചിലത് ഇതിനകം പൂർത്തീകരിച്ച് കഴിഞ്ഞിട്ടുമുണ്ട്. ഓരോ പ്രവർത്തിയും പൂർത്തിയാക്കി കാരാറുകാർക്ക് തുക കൈമാറിയ ശേഷമേ ഔദ്യോഗികമായി ഫണ്ട് വിനിയോഗിച്ചു എന്ന് രേഖപ്പെടുത്തു യുള്ളു . ഇക്കാര്യത്തിൽ പലപ്പോഴും തെറ്റിദ്ധാരണക്ക് ഇടയാക്കുന്ന സാഹചര്യം നില നിൽക്കുന്നുണ്ട്. ഫണ്ട് അനുവദിക്കുകയും പ്രവർത്തികൾ ആരംഭിക്കുകയും ചെയ്താൽ പോലും വിനിയോഗിച്ച് കഴിഞ്ഞില്ലെന്ന ഗണത്തിലാണ് പരിഗണിക്കപ്പെടുന്നത്. യഥാർത്ഥ സ്ഥിതി ഇതായിരിക്കെ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണ്  പ്രചരിപ്പിക്കുന്നതെന്ന് ഇ.ടി. പറഞ്ഞു.
     
നിർദ്ധിഷ്ട പദ്ധതികൾ സമയബന്ധിതമായി പൂർത്തിമാക്കാനും പൂർത്തിയായ പദ്ധതികളുടെ ഉപയോഗ സർട്ടിഫിക്കറ്റുകൾ ഉടൻ സമർപ്പിക്കാനും സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്തതിന്റെ പേരിൽ ഫണ്ടുകൾ മുടങ്ങുന്ന അവസ്ഥ ഉണ്ടാകരുതെന്നും ജനുവരി 17 ന് ശനിയാഴ്ച മലപ്പുറത്ത് നടന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുള്ളതാണെന്നും ഇ.ടി. വ്യക്തമാക്കി.
  
താൻ മലപ്പുറത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ട് ഒന്നര വർഷം ആവുന്നുള്ളുവെന്ന കാര്യം വിസ്മരിക്കരുതെന്നും മണ്ഡലത്തിനായി കൂടുതൽ മികച്ച പ്രവർത്തനം നടത്താനും ജനങ്ങൾക്ക് വേണ്ടി സേവന നിരതനായിരിക്കുവാനും എപ്പോഴും പ്രതിബദ്ധനാണെന്നും തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇ.ടി.പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}