വേങ്ങര മെക് സെവൻ രണ്ടാം വാർഷികാഘോഷം വേങ്ങര എ.കെ മാൻഷൻ ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ പി.കെ അസ്ലു ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ യു.കെ സൈതലവി ഹാജി ആധ്യക്ഷം വഹിച്ചു. മെഗ് സെവൻ ഇൻ്റർനാഷണൽ കോ ഓഡിനേറ്റർ മുസ്തഫ കെ.ടി മുഖ്യാതിഥിയായി.
ക്ലബ്ബ് സ്വരൂപിച്ച പെയിൻ ആൻ്റ് പാലിയേറ്റീവ് ഫണ്ട് വേങ്ങര, പറപ്പൂർ യൂണിറ്റുകൾക്ക് കൈമാറി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി അബ്ദുന്നാസർ, പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് പറമ്പത്ത് എന്നിവർ അതിഥികളായി പങ്കെടുത്തു.
ചടങ്ങിൽ വെച്ച് വേങ്ങര ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മെക്സെവൻ അംഗങ്ങളായ എ.കെ. മജീദ്, കൈപ്രൻ ഉമ്മർ, ഡോ. പി. കെ. യൂസുഫ് അലി വേങ്ങര, എ. കെ. മാൻഷൻ എം.ഡി എ.കെ. നാസർ എന്നിവരെ പൊന്നാട അണിയിച്ചു.
മജീദ് മാസ്റ്റർ, പറങ്ങോടത്ത്, സി.ടി. മൊയ്തീൻ ഡോ. യൂസുഫലി, ഫക്രുദ്ദീൻ കൊട്ടേക്കാട്ട്, മൂഴിക്കൽ അലവിക്കുട്ടി, എ.പി. മൂസ, യു മുഹമ്മദ് കുട്ടി, എ കെ സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.