വേങ്ങര: മലപ്പുറം ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് വേങ്ങര ജി.വി.എച്ച്.എസ് എസിൽ ഓഫ് സ്റ്റേജ് മത്സരങ്ങളോടെ തുടക്കമായി.
26,27 തീയതികളിൽ ചേറൂർ പി.പി.ടി.എം കോളേജിൽ കലാ മത്സരങ്ങൾ അരങ്ങേറും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ അസുലു ഉദ്ഘാടനം നിർവഹിച്ചു.കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറ പുളിക്കൽ,ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ റഷീദ്, യുവജന ക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ ആശ.എസ്.ബാബു, മനോജ് ഹമീദ് ബ്ലോക്ക് യൂത്ത് കോഡിനേറ്റർമാരായ കെ.കെ അബൂബക്കർ സിദ്ധിഖ്,ഐഷ പി.കെ തുടങ്ങിയവർ സന്നിഹിതരായി