ഓട്ടോറിക്ഷകളെ വിമാനത്താവളത്തിൽ തടയുന്നതായി ആക്ഷേപം

കൊണ്ടോട്ടി: വിമാനത്താവള അതോറിറ്റിയുടെ നിർദേശം പാലിക്കാതെ യാത്രക്കാരുമായി വരുന്ന ഓട്ടോറിക്ഷകളെ വിമാനത്താവളത്തിനകത്തേക്ക് കടത്തി വിടാതെ പാർക്കിങ് കരാർ എടുത്ത ഏജൻസിയുടെ ജീവനക്കാർ തടയുന്നതായി ആക്ഷേപം.

യാത്രക്കാരെ വിമാനത്താവളത്തിൽ കൊണ്ടു പോയി വിടുന്നതിന് ഓട്ടോറിക്ഷകൾക്ക് ഫീസ് വേണ്ടെന്നും അകത്തു നിന്നും യാത്രക്കാരെ കൊണ്ടു പോരുകയാണെങ്കിൽ 100 രൂപ ഫീസ് നൽകണമെന്നും വിമാനത്താവള അതോറിറ്റി ഓട്ടോ തൊഴിലാളികളെ അറിയിച്ചിരുന്നു. ഇതു പാലിക്കാതെ വിമാനത്താവളത്തിലേക്ക് യാത്രക്കാരുമായി വരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളോട് 100 രൂപ ആവശ്യപ്പെടുകയും നൽകാത്തപക്ഷം ഉള്ളിലേക്ക് കടത്തി വിടാൻ വിസമ്മതിക്കുകയും ചെയ്യുകയാണെന്നാണ് ആക്ഷേപം. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊണ്ടോട്ടിയിൽ നിന്ന് യാത്രക്കാരനുമായി പോയ ഓട്ടോറിക്ഷയെ 100 രൂപ നൽകാത്തതിന്റെ പേരിൽ ഗേറ്റ് തുറന്നു കൊടുത്തില്ല. തുടർന്ന് യാത്രക്കാരന് വഴിയിൽ ഇറങ്ങി പോവേണ്ടി വന്നു.

കോഴിക്കോട്, ഫറോക്ക് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാരുമായി വരുന്ന ഓട്ടോറിക്ഷകളെയും തടഞ്ഞ സംഭവങ്ങളുണ്ട്. ഓട്ടോറിക്ഷാ തൊഴിലാളികളെയും യാത്രക്കാരെയും അനാവശ്യമായി ഉപദ്രവിക്കുന്നതിൽ നിന്ന് വിമാനത്താവള അതോറിറ്റി പിന്മാറണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന സെക്രട്ടറി കെ. ബാലൻ ആവശ്യപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}