തീപ്പിടുത്തം: വില്ലേജ് ഓഫീസറുടെ കസേര കത്തി നശിച്ചു

വേങ്ങര: എ ആർ നഗർ വില്ലേജ് ഓഫീസിൽ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തത്തിൽ വില്ലേജ് ഓഫീസറുടെ കസേര ഉൾപ്പെടെ ഉപകരണങ്ങൾ കത്തിനശിച്ചു. ഈ ഓഫീസിലെ വൈദ്യുതോപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. ബുധനാഴ്ച്ച രാത്രിയിൽ ആണ് തീപിടിത്തം ഉണ്ടായതെന്നു കരുതുന്നു. വ്യാഴാഴ്ച്ച രാവിലെ ഉദ്യോഗസ്ഥർ ഓഫീസ് തുറക്കുമ്പോൾ മുറിയിൽ പുകപടലങ്ങൾ നിറഞ്ഞ നിലയിലായിരുന്നു. വോൾട്ടേജ് സ്റ്റെപ് അപ്പ്, ഫർണിച്ചറുകൾ, ഫാൻ, വയറിംഗ്, സ്വിച്ചുകൾ തുടങ്ങിയവ കത്തിനശിച്ചു. കമ്പ്യൂട്ടർ,ഫയലുകൾ എന്നിവ സൂക്ഷിച്ച മുറിയിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം. കെ എസ് ഇ ബി അധികൃതർ, പോലീസ് എന്നിവർ എത്തി പരിശോധന നടത്തി. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. . ഫയലുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും എന്നാൽ വയറിംഗ് കത്തി നശിച്ചതിനാൽ ജനങ്ങൾക്ക് സേവനം നൽകുന്നതിൽ പ്രയാസമുണ്ടെന്നും വില്ലേജ് ഓഫീസർ ജഗ്ജീവൻ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}