മലപ്പുറം: ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും ജില്ലാ ട്രോമാകെയർ യൂണിറ്റുമായിച്ചേർന്ന് നടപ്പാക്കുന്ന കെയർ പദ്ധതിയിലെ വൊളന്റിയർമാർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും വിതരണംചെയ്തു. കളക്ടർ വി.ആർ. വിനോദ് ഉദ്ഘാടനംചെയ്തു.
21 വർഷമായി മാതൃകാപരമായ പ്രവർത്തനം നടത്തുന്ന കെയർ വൊളന്റിയർമാർ വിമാനാപകടം, കോവിഡ് മഹാമാരി എന്നീ ദുരന്തങ്ങൾ നേരിട്ടപ്പോൾ നിസ്വാർത്ഥമായ സേവനം കാഴ്ചവെച്ചിട്ടുണ്ടെന്നും അവശ വിഭാഗങ്ങൾക്കിടയിൽ മാറ്റത്തിന്റെ വെളിച്ചം കൊണ്ടുവരാൻ അവർക്കായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ 800 വൊളന്റിയർമാരാണ് കെയർ പദ്ധതിയിലുള്ളത്. ഇതിൽ ആദ്യഘട്ടത്തിലെ 100 പേരിൽ 88 പേർക്കുള്ള ഐഡി കാർഡും യൂണിഫോമുമാണ് നൽകിയത്. ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ അധ്യക്ഷയായി. ജില്ലാ എംപവർമെന്റ് ഓഫീസർ ഫത്തീല, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഫിറോസ് ഖാൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ ഐ.ആർ. പ്രസാദ്, ജോയിന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ സജീവ്, സി.എം. സുബൈർ, കെ. വിനോദ്, കെ.പി. പ്രതീഷ്, ജില്ലാ സാമൂഹികനീതി ഓഫീസർ സമീർ മച്ചിങ്ങൽ, കെയർ പദ്ധതി ജില്ലാ കോഡിനേറ്റർ കെ.സി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.