എസ്‌കെഎസ്എസ്എഫ് പ്രചാരണ പ്രയാണം ഇന്നുതുടങ്ങും

മലപ്പുറം: സമസ്ത നൂറാംവാർഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെയും റിപ്പബ്ലിക് ദിനത്തിൽ എടക്കരയിൽ നടക്കുന്ന മനുഷ്യജാലികയുടെയും സന്ദേശവിളംബരമായി എസ്‌കെഎസ്എസ്എഫ് ഈസ്റ്റ് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രചാരണപ്രയാണം ഞായറാഴ്ച തുടങ്ങും. പതാക കൈമാറ്റം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ജാഥാ നായകരായ പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ, ഒ.എം. സൈനുൽ ആബിദ് തങ്ങൾ എന്നിവർക്ക് കൈമാറി നിർവഹിച്ചു. കെ. മോയിൻകുട്ടി, യൂനുസ് ഫൈസി വെട്ടുപാറ, മുഹ്സിൻ വെള്ളില, കെ.ടി. റിയാസ് കൊട്ടപ്പുറം, ഉസൈർ കരിപ്പൂർ, അബ്ദുസലീം യമാനി, മൻസൂർ വാഫി ചൂളാട്ടിപ്പാറ, സമദ് വാഴയൂർ, ഇസ്മാഈൽ അരിമ്പ്ര തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}