വേങ്ങര: കേരള സർക്കാർ കാർഷിക വികസന–കർഷക ക്ഷേമ വകുപ്പിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തിലെ 16, 17, 18 വാർഡുകൾ സംയുക്തമായി വാർഡ് തല നിർവഹണ സമിതി രൂപീകരണം, പ്രാഥമിക വിവര ശേഖരണം, മൈക്രോ പ്ലാൻ രൂപീകരണം എന്നിവ സംഘടിപ്പിച്ചു.
പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ.കെ ഉദ്ഘാടനം ചെയ്തു. പതിനെട്ടാം വാർഡ് മെമ്പർ ഷകീന തൂമ്പിൽ അധ്യക്ഷത വഹിച്ചു.
പതിനാറാം വാർഡ് മെമ്പർ എം.പി. അഹമ്മദ്, കൃഷി ഓഫീസർ അർച്ചന ഷാം, കൃഷി അസിസ്റ്റന്റുമാരായ ദിവ്യ കെ., ഗോപിക പി., മുൻ മെമ്പർമാരായ എ.കെ. നഫീസ, കുറുക്കൻ മുഹമ്മദ്, യൂസുഫ് അലി വലിയോറ, പാടശേഖര പ്രസിഡന്റ് പി.കെ. അലവിക്കുട്ടി, സെക്രട്ടറി ചെള്ളി ബാവ, ഇബ്രാഹീം എ.കെ. എന്നിവർ സംസാരിച്ചു.
കർഷകരോടൊപ്പം വാർഡിലെ ആശ വർക്കർമാർ, വിദ്യാർത്ഥികൾ, അങ്കണവാടി അധ്യാപകർ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.