വേങ്ങര: റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വേങ്ങര വിപിസി മാളിൽ റോഡ് സുരക്ഷ ലീഡേഴ്സ് മീറ്റും സമ്മേളനവും നടത്തി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അസുലു വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ മൻസൂർ കോയ തങ്ങൾ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ ടി നാസർ എന്ന കുഞ്ഞുട്ടി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറ പുളിക്കൽ ബ്ലോക്ക് അംഗങ്ങളായ സുലൈഖ മജീദ് പി.ടി റസിയ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നാസർ പറപ്പൂർ എൻ ടി മൈമൂന എൻപി അസൈനാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. റോഡ് അപകട നിവാരണം,ലഹരി വ്യാപനം തടയൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കൽ, തെരുവ് നായ്ക്കളുടെ ശല്യം, പരിസര ശുചീകരണം എന്നീ കാര്യങ്ങളിൽ മുൻഗണനാക്രമത്തിൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ജനപ്രതിനിധികൾ മറുപടി പ്രസംഗങ്ങളിൽ പറഞ്ഞു.സംസ്ഥാന ട്രഷറർ കെടിഎ സമദിന്റെ അധ്യക്ഷതയിൽ റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു പരിപാടി ഉദ്ഘാടനം ചെയ്തു. കാമ്പ്രൻ കരീം,ബംഗാളത്ത് പോക്കർ ഹാജി, പി കെ കുട്ടി, സാവിത്രി ടീച്ചർ,പി സുഹറാബി, ചാലിൽ ബഷീർ, മാട്ടറ മൊയ്തീൻകുട്ടി,യുകെ സൈതലവി ഹാജി,പുളിക്കൽ അബ്ദുറഹിമാൻ,പികെ ഹസ്സൻ,തുമ്പയിൽ ശ്രീകുമാർ,ഹസ്സൻ പി കെ ,സി ജമീല,എ സുബൈദ,കൂനാരി ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു. എ കെ ഹംസ സ്വാഗതവും കെ ആലി നന്ദിയും പറഞ്ഞു.
റോഡ് സുരക്ഷാ കൂട്ടായ്മ ജനപ്രതിനിധികളെ ആദരിച്ചു
admin