മാറാക്കര എ.യു.പി.സ്കൂളിൽ എൽ.ഇ.ടി ശിൽപശാല സംഘടിപ്പിച്ചു

കോട്ടക്കൽ: മാറാക്കര എ.യു.പി.സ്‌കൂളിൽ ദേശീയ ഹരിതസേനയുടെയും, ശാസ്ത്ര ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ എൽ.ഇ.ടി ബൾബ് നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി നടന്ന പരിപാടി എം.ടി.എ പ്രസിഡണ്ട് ഫരീദ.കെ.പി. ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.വൃന്ദ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി.കൺവീനർ കെ.എസ്.സരസ്വതി, എൻ.ജി.സി കോഡിനേറ്റർ പി.പി.മുജീബ് റഹ്മാൻ, ശാസ്ത്രാധ്യാപകരായ കെ.പ്രകാശ്, തമീം.പി.എം,ഫാത്തിമ റാലിയ.വി സംസാരിച്ചു. ശില്പശാലക്ക് പിലാത്തറ രഘുനാഥൻ മാസ്റ്റർ സാംസ്കാരിക  പഠന ഗവേഷണ കേന്ദ്രത്തിലെ പരിശീലകരായ ബഷീർ.പി.സി,ഷഫീല.ഇ, അധ്യാപകരായ നസീഫ്.എൻ.കെ, നവനീത്.പി എന്നിവരും നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}