ഊരകം: എല്ലാ ഞായറാഴ്ചകളിലും മമ്പീതി മർകസിൽ രാവിലെ സുബ്ഹി നിസ്കാര ശേഷം നടന്നു വരുന്ന അബ്ദുൽ ഖാദിർ അഹ്‌സനി ഉസ്താദിൻ്റെ നേതൃത്വത്തിലുള്ള ജൽസതു സ്വഫ ഹദീസ് ക്ലാസിന്റെ മൂന്നാം വാർഷികം അന്നദാനത്തോടെ വിപുലമായി സമാപിച്ചു .മർകസ് പ്രസിഡന്റ് എടരിയിൽ കെ കെ എസ് ബാപ്പു തങ്ങളുടെ അധ്യക്ഷതയിൽ അബ്ദുൽ ഖാദിർ അഹ്സനി ആമുഖ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി.വിശ്വാസിയുടെ ജീവിതത്തിന്റെ മുഖമുദ്രയാണ് കരുണയും വിനയവും എന്ന് അദ്ദേഹം സൂചിപ്പിച്ചു.സമാപന പ്രാർത്ഥനക്ക് സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി നേതൃത്വം നൽകി.
ഓ കെ കുഞ്ഞാപ്പു ഖാസിമി,
അബ്ദുൽ ബാഖി മുസ്‌ലിയാർ,
യൂസുഫ് സഖാഫി കുറ്റാളൂർ,
സബാഹ് കുണ്ടു പുഴക്കൽ, കെ.കെ അബ്ദു ലത്വീഫ് ഹാജി,
എം എ അബ്ദുൽ അസീസ് ഹാജി, എം.ടി റഷീദലി,എ പി അബ്ദു ഹാജി വേങ്ങര, വി കെ കുഞ്ഞിപ്പ , യു കെ അബ്ദുറഹ്മാൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ മർക്കസ്
വിദ്യാർത്ഥികൾ സംഘടിപ്പിച്ച ലാൻ്റേൺ ആർട്സ് ഫെസ്റ്റിലെ വിജയികൾക്ക് ട്രോഫി സമ്മാനിക്കുകയും പ്രാദേശിക കർഷകരെ ആദരിക്കുകയും ചെയ്തു. ഹാഫിള് അബ്ദുറഹ്മാൻ നൂറാനി സ്വാഗതവും ജാബിർ പി നന്ദിയും പറഞ്ഞു.