ജെസിഐ കോട്ടക്കൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു; വീൽചെയർ കൈമാറി

കോട്ടക്കൽ: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി സാന്ത്വന ചികിത്സാ രംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പറപ്പൂർ പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള ജെ സി ഐ കോട്ടക്കലിന്റെ സ്നേഹോപഹാരമായി വീൽചെയർ കൈമാറി. പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് അവർകളുടെ സാന്നിധ്യത്തിൽ JCI കോട്ടക്കൽ പ്രസിഡന്റ് JFM സാദിഖ് അലി, പറപ്പൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് അയമുദു മാസ്റ്റർക്ക് വീൽചെയർ കൈമാറി 

JCI കോട്ടക്കൽ സെക്രട്ടറി Jc HGF അസ്‌ലം, IPP JFD റഹ്മത്ത് ഷഫീഖ്, പാസ്റ്റ് പ്രസിഡന്റ് JCI Sen ബാസിത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ ജെസിഐ അംഗങ്ങളായ റഹീം കുഴിപ്പുറം, സുന്ദർജി, മുക്താർ തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. രോഗീ പരിചരണ രംഗത്തും സാമൂഹിക സേവന മേഖലയിലും നിരന്തരമായ ഇടപെടലുകൾ നടത്തുന്ന പാലിയേറ്റീവ് യൂണിറ്റുകൾക്ക് ഇത്തരം സഹായങ്ങൾ വലിയ കരുത്തുപകരുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}