വേങ്ങര: കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസ്സിൽ പഠിക്കുന്ന, വേങ്ങര ഉപജല്ല-മലപ്പുറം റവന്യൂ ജില്ല കലോത്സവത്തിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ച 243 കലാപ്രതിഭകളെ 'ആദരം 2026' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ മൊമെൻ്റോയും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു. കൂടാതെ ഉപജില്ലാ കലോത്സവത്തിൽ മികച്ച സേവനം കാഴ്ച്ചവെച്ച സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്, എൻ.സി.സി യൂണിറ്റുകൾക്കും, മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഓവറോൾനേടിയ സംസ്കൃതം ടീമംഗങ്ങൾക്കും മൊമെൻ്റോ നൽകി ആദരിക്കുകയുമുണ്ടായി.
സ്കൂൾ മാനേജർ കെ.പി ഹുസൈൻ ഹാജി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രധാനാധ്യാപിക എസ്.ഗീത അധ്യക്ഷം വഹിച്ചു. എസ്.ആർ അനുസ്മിത, ഷൈജു കാക്കഞ്ചേരി, ജി.ഗ്ലോറി, കെ. പ്രവിഷ രവീന്ദ്രൻ, എം.സ്മിത എന്നിവർ സംസാരിച്ചു.