വേങ്ങര സായംപ്രഭയിൽ കെ പി ഫസൽ അനുസ്മരണം നടത്തി

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിന്റെ സായംപ്രഭാ അംഗമായിരുന്ന കെ പി ഫസൽ അനുസ്മരണ യോഗം സായംപ്രഭ ഹോമിൽ സംഘടിപ്പിച്ചു. സായംപ്രഭാ ഹോം നിലവിൽ വന്ന സമയത്ത് അദ്ദേഹം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. പിന്നീട് ഭരണസമിതിയുടെ കാലാവധി അവസാനിച്ച ശേഷം അദ്ദേഹം സായംപ്രഭയിലെ അംഗത്വം എടുത്തു. ഇപ്പോൾ പുതിയ പഞ്ചായത്ത് ഭരണസമിതിയിലെ അംഗമാണ്.

ഫസൽ സാറും, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയ ഭാര്യ ഹസീന ഫസലും സായംപ്രഭയുടെ വളർച്ചക്കും പുരോഗതിക്കും വേണ്ടി ഏറെ സംഭാവനകൾ നൽകിയതായി യോഗത്തിൽ അനുസ്മരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൽ നാസർ എന്ന കുഞ്ഞുട്ടി, വൈസ് പ്രസിഡന്റ്‌ ഫാത്തിമ ജലീൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ സബ്ന ഇബ്രാഹിം എ കെ, വികസന സ്റ്റേറ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ സാദിഖ് കോടിയാട്ട്, മെമ്പർ സക്കീന തൂമ്പിൽ പഞ്ചായത്ത സെക്രട്ടറി ലക്ഷ്മി, icds സുപ്രവൈസർ സബിത, സായംപ്രഭാ ഫെസിലിറ്റേറ്റർ ഇബ്രാഹീം എ കെ, സായംപ്രഭാ അംഗങ്ങളായ അബൂബക്കർ എം, ഭാസ്കരൻ, ശ്രീകുമാർ, ചന്ദ്രൻ യൂ, രവീന്ദ്രൻ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}