എആർനഗർ: വി പി സിങ് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ കീഴിൽ മമ്പുറം ഇരുപത്തി രണ്ടാം വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റ്റുമായ റഷീദ് കൊണ്ടാണത്തിലിനെ ആദരിച്ചു.
നേരത്തെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ വാർഡിലും പഞ്ചായത്തിലും കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളാണ് വീണ്ടും വലിയ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെടാൻ കാരണമായതെന്ന് ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് ഷംസു വരമ്പനാലുങ്ങൾ പറഞ്ഞു. മമ്പുറം മേഖലയിൽ പുതുതായി കൊണ്ടു വരേണ്ട വികസന പ്രവർത്തനങ്ങളെ റഷീദ് കൊണ്ടാണത്തിലുമായി വി പി സിങ് ഫൗണ്ടെഷൻ ജില്ലാ കമ്മിറ്റിഭാരവാഹികൾ
ചർച്ച നടത്തുകയും ചെയ്തു.