വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ സായംപ്രഭാ ഹോമിൽ 77 മത് റിപ്പബ്ലിക് ദിന ആഘോഷം വിപുലമായി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ. കെ. അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാദിഖ് കോടിയാട്ടിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. വി. മൊയ്തീൻ, വാർഡ് അംഗങ്ങളായ ഒ. കെ. വേലായുധൻ, ഫസീല ഇർഷാദ് മല, എം. പി. അഹമ്മദ്, വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുരേഷ്, ICDS സൂപ്പർവൈസർ സബിത കുമാരി, സായംപ്രഭാ ഫെസിലിറ്റേറ്റർ ഇബ്രാഹീം എ. കെ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് മുതിർന്ന പൗരന്മാരുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ഡേ അനുബന്ധ കലാപരിപാടികളും അരങ്ങേറി.