വേങ്ങര: വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി തൊടുകുത്ത്പറമ്പ് സ്വദേശി ആറുകാട്ടിൽ മുസ്തഫയുടെ മകൻ മെന്റലിസ്റ്റ് ഷാൻ.
Counciling Psychology & LD, Mentalism /Motivation, Hypnosis, Mesmerisam എന്നിവയിൽ സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയ ഒതുക്കുങ്ങൽ തൊടുകുത്തപറമ്പ് ഷാനിലിനെ പിഡിപി വേങ്ങര മണ്ഡലം കമ്മിറ്റി, പിസിഎഫ് വേങ്ങര മണ്ഡലം കമ്മിറ്റി, പിഡിപി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. പിഡിപി വൈസ് ചെയർമാൻ വർക്കല രാജ് ഉപഹാരങ്ങൾ കൈമാറി.
ചേക്കു കുരുണിയൻ പാലാണി, മജീദ് കാരയിൽ, അസീസ് ഒതുക്കുങ്ങൽ, നൗഫൽ പുതുക്കിടി, അഷ്റഫ് ഒതുക്കുങ്ങൽ, അയ്യപ്പൻ ഒതുക്കുങ്ങൽ, ശിഹാബ് വികെപ്പടി, ഹഫ്സൽ മമ്പുറം, സ്വാദിഖ് മമ്പുറം, അബ്ദുൽ റഷീദ് കൊളപ്പുറം, ഫൈസൽ ചാലിൽ എന്നിവർ പങ്കെടുത്തു.