കണ്ണമംഗലം എരണിപ്പടിയിൽ കാർ വൈദ്യുതി തൂണിലിടിച്ചു: പോസ്റ്റ് തകർന്നു വീണു


വേങ്ങര: കണ്ണമംഗലം എരണിപ്പടിയിൽ കാർ വൈദ്യുതി തൂണിലിടിച്ചു പോസ്റ്റ് തകർന്നു വീണു. എരണിപ്പടി - കുറ്റൂർ നോർത്ത് റോഡിനു കുറുകെ, തൊട്ടടുത്ത മസ്ജിദിന്റെ ഭാഗത്തേക്കാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. ഇക്കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷമാണ് അപകടം. തൃശൂരിൽ നിന്ന് വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. 

വൈദ്യുതി തൂൺ ഒരു വശത്തേക്ക് മറിഞ്ഞു വീണത് കാരണം വൻ അപകടം ഒഴിവാകുകയായിരുന്നു. ഇതോടെ ഇത് വഴിയുള്ള വാഹന ഗതാഗതവും നിലച്ചു. 

കുന്നുംപുറം കെ. എസ്. ഇ. ബി അധികൃതരെത്തി തിങ്കളാഴ്ച പോസ്റ്റ് മുറിച്ചു മാറ്റി, പുതിയ വൈദ്യുതി തൂൺ സ്ഥാപിച്ചു ലൈൻ പുനസ്ഥാപിക്കുകയായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}