ജയിൽ തടവുകാരുടെ വേതനത്തിൽ വൻ വർദ്ധനവ്: പത്ത് മടങ്ങ് വരെ കൂലി കൂട്ടി കേരള സർക്കാർ ഉത്തരവ്

സംസ്ഥാനത്തെ ജയിൽ തടവുകാരുടെ ദിവസവേതനം ഗണ്യമായി വർദ്ധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. പത്ത് വർഷത്തിലേറെയായി മാറ്റമില്ലാതെ തുടർന്ന വേതന നിരക്കാണ് ഇപ്പോൾ കാലാനുസൃതമായി പരിഷ്കരിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം അൺ സ്കിൽഡ് തൊഴിലാളികളുടെ കൂലി 63 രൂപയിൽ നിന്ന് 530 രൂപയായും, സെമി സ്കിൽഡ് വിഭാഗത്തിന്റേത് 127 രൂപയിൽ നിന്ന് 560 രൂപയായും ഉയർത്തി.

സ്കിൽഡ് തൊഴിലാളികൾക്ക് ഇനി മുതൽ പ്രതിദിനം 620 രൂപ ലഭിക്കും. തടവുകാരുടെ അന്തസ്സ് ഉയർത്തുന്നതിനും ജയിൽ മോചിതരാകുമ്പോൾ അവർക്ക് ഒരു സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളിലാണ് ഈ വേതന വർദ്ധനവ് നടപ്പിലാക്കുക.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}