മലപ്പുറം: പോരാട്ടം, മുന്നേറ്റം,
അതിജീവനം എന്ന പ്രമേയത്തിൽ കോഴിക്കോട് നടക്കുന്ന എസ്ടിയു സംസ്ഥാനസമ്മേളനം ചരിത്ര സംഭവമാകുമെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി രണ്ടിന് തളി ജൂബിലിഹാളിൽ നടക്കുന്ന സമ്മേളനത്തിന്റെ പ്രതിനിധികളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആപ്ലിക്കേഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലാണ് സമ്മേളനം. സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്‌മത്തുള്ള അധ്യക്ഷനായി.
കെ.പി. മുഹമ്മദ് അഷ്‌റഫ്, ഇ.കെ. കുഞ്ഞാലി, സി.എച്ച്. ജമീല, ഉമ്മർ ഒട്ടുമ്മൽ, സി. അബ്ദുൽനാസർ, ആതവനാട് മുഹമ്മദ്കുട്ടി, അലി അക്ബർ, ടി. സലീന, സുരയ്യ ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു.