എ ആർ നഗർ: അബ്ദു റഹിമാൻ നഗർ ഹയർ സെക്കണ്ടറി സ്കൂൾ ചെണ്ടപ്പുറായ ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു പി, എച്ച് എസ് വിഭാഗം കുട്ടികൾക്ക് വേണ്ടി ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. മത്സരം സ്കൂൾ ഡെപ്യൂട്ടി എച്ച് എം നാസർ മാഷ് ഉദ്ഘടാനം ചെയ്തു. വാർഡ് മെമ്പറും സ്കൂളിലെ മുൻ ഉർദു അധ്യാപികയുമായിരുന്ന നഫീസ ടീച്ചർ, പി ടി എ പ്രസിഡന്റ് മജീദ് എ പി, വൈസ് പ്രസിഡന്റ് സിദ്ദീഖ് അലി എന്നിവർ ആശംസ അറിയിച്ചു. ജാഷിർ മാഷ്, ഹംസ മാഷ്, റഹീല ടീച്ചർ, ഇർഫാൻ മാഷ് എന്നിവർ മത്സരം നിയന്ത്രിച്ചു.
വിദ്യാർത്ഥികൾക്കായി ഫുട്‍ബോൾ മത്സരം സംഘടിപ്പിച്ചു
admin