ഷാബി നൗഷാദിന് ഡോ. എ.പി.ജെ എക്സലൻസ് അവാർഡ്

വേങ്ങര: എഴുത്തുകാരിയും ഗവേഷകയുമായ ഡോ. ഷാബി നൗഷാദ് ഡോ. എ.പി.ജെ. അബ്ദുൽ കലാം നാഷണൽ എക്സലൻസ് അവാർഡ് നേടി. സാഹിത്യത്തിലും സാമൂഹിക രംഗത്തും നടത്തിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.
 
വേൾഡ് മദർ ടാലൻ്റ് അവാർഡും മുമ്പ്  ഷാബി നൗഷാദ് നേടിയിട്ടുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ അവാർഡ് സമ്മാനിച്ചു. വാർഡ് മെമ്പർ കെ.സി സഫിയ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി ചെയർ പേഴ്സൺ ഇ.കെ സുബൈർ മാസ്റ്റർ, പഞ്ചായത്തംഗം ഇ.കെ നസീമ, ഇ.കെ സെയ്ദുബിൻ, കൊമ്പൻ അസീസ്, എ.കെ സക്കീർ, കെ.പി സുബൈർ, കെ ആബിദ്, മുർഷിദ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}