സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

വേങ്ങര: സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലില്‍ പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്‌.സി പരിശീലനത്തിന്റെ 2026 ജനുവരി ബാച്ചിന് തുടക്കമായി.

പുതിയ ബാച്ചിന്റെ ഉദ്ഘാടനം എ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ലൈല പുല്ലൂണി നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശേരി മുഖ്യ പ്രഭാഷണം നടത്തി.വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പല്‍ മുനീറ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി ഖമറുദ്ധീന്‍ സ്വാഗതവും സമീറ എന്‍ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}