മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എ.ആർ നഗറിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു

കുന്നുംപുറം എ.ആർ. നഗർ കക്കാടംപുറത്ത് മുലപ്പാൽ ശ്വാസകോശത്തിൽ കയറി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കക്കാടംപുറം സ്വദേശികളായ കെ.എം. സുഹൈർ - ഷാബിയ ദമ്പതികളുടെ മകൻ ദഖ്‌വാൻ ആണ് മരണപ്പെട്ടത്.

രാത്രി പാൽ നൽകി ഉറക്കിയതായിരുന്നു കുഞ്ഞിനെ.  രാവിലെ കുഞ്ഞിന് അനക്കമില്ലാത്തത് കണ്ട് പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പാൽ ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ മയ്യിത്ത് നടപടികൾക്ക് ശേഷം ഇന്ന് ഊക്കത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

♦️ കുഞ്ഞിന് പാൽ നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:
➖➖➖➖➖➖➖
* കുഞ്ഞിനെ പൂർണ്ണമായും കിടത്തിക്കൊണ്ട് പാൽ നൽകുന്നത് ഒഴിവാക്കണം. കുഞ്ഞിന്റെ തല ശരീരത്തേക്കാൾ അല്പം ഉയർന്നിരിക്കുന്ന രീതിയിൽ (ഏകദേശം 45 ഡിഗ്രി) വേണം പാൽ നൽകാൻ.
* കുഞ്ഞ് ഉറങ്ങുമ്പോൾ പാൽ നൽകുന്നത് ശ്വാസതടസ്സത്തിന് കാരണമായേക്കാം. 
* പാൽ നൽകുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതോ ടിവി കാണുന്നതോ ഒഴിവാക്കുക. അമ്മയുടെ മുഴുവൻ ശ്രദ്ധയും കുഞ്ഞിന്റെ ശ്വസനത്തിലും കുടിക്കുന്ന രീതിയിലുമായിരിക്കണം.
* പാൽ കൊടുത്തു കഴിഞ്ഞാൽ ഉടൻ തന്നെ കുഞ്ഞിനെ തോളിൽ കിടത്തി പതുക്കെ തട്ടിക്കൊടുക്കണം. കുഞ്ഞ് ഏമ്പക്കം വിട്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ തിരികെ കിടത്താവൂ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}