ഊരകം പുത്തൻപീടിക മകരവിളക്ക് മഹോത്സവം നാളെ

ഊരകം പുത്തൻപീടിക അമ്പലപ്പടി
മഠത്തിൻകുളങ്ങര ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം
നാളെ 2026 ജനുവരി 14 ബുധനാഴ്ച നടക്കും 

 ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുട്ടല്ലൂർ മനയ്ക്കൽ സുധീപ് നാരായണൻ നമ്പൂതിരിപ്പാടിൻ്റെയും, ക്ഷേത്രം മേൽശാന്തി കറുത്തേടത്ത് മഠം  ശ്രീ :സുമ്പ്രമണ്യൻ എമ്പ്രാന്തിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ   പുലർച്ചെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
     ഉഷപൂജ , നവഗം പഞ്ചഗവ്യം, ഉച്ചപൂജ എന്നിവക്ക് ശേഷം ഭഗവാ ന്  വിശേഷാൽ വഴിപാടായി  കളഭാഭിഷേകവും അതിനു ശേഷം കുറ്റാളൂർ ആനന്തരൂപ നാരായണീയ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര സന്നിധിയിൽ നാരായണീയ പാരായണവും നടത്തപ്പെടുന്നു . ശേഷം പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്.
      
വൈകുന്നേരം നിറമാല, ചുറ്റുവിളക്ക് സന്ധ്യാവേലയോടെ ദീപാരാധനാ ദർശനവും, ശേഷം തൃപ്ലങ്ങോട്ട് പരമേശ്വര മാരാരുടെ നേതൃത്വത്തിൽ തായമ്പകയും ഉണ്ടായിരിക്കുന്നതാണ്. രാത്രി 09:30ന് മേളത്തോട് കൂടിയ എഴുന്നള്ളിപ്പും, 11.00 മണിക്ക് ഹരിവരാസനം പാടി നട അടക്കുന്നതാണ് എന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡൻ്റ് : ഗോവിന്ദരാജ് പേങ്ങാട്ട്, സെക്രട്ടറി : അറമുഖൻ മണ്ഡലത്ത്, ട്രഷറർ : അരവിന്ദൻ തോട്ടതൊടി എന്നിവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}