വലിയോറ: വേങ്ങര ഗ്രാമപഞ്ചായത്ത് 16, 17, 18 വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ, പ്രദേശത്തെ 113, 114, 119, 120 ബൂത്തുകളിലെ ബി എൽ ഒ മാരുടെ സഹകരണത്തോടെ വലിയോറ എ.എം.യു.പി. സ്കൂളിൽ എസ് ഐ ആർ ഹെൽപ് ഡെസ്ക് സംഘടിപ്പിച്ചു.
എസ് ഐ ആർ സംബന്ധിച്ച പൊതുജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിൽ സംശയനിവാരണം, പുതിയ വോട്ടർ ചേർക്കൽ, കരട് പട്ടികയിൽ മിസ്മാച്ചുള്ളവർക്ക് ആവശ്യമായ രേഖകൾ സമർപ്പിക്കാനുള്ള സൗകര്യം, കരട് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങൾ തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാക്കി.
വാർഡ് പതിനാറ് മെമ്പറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ.കെ ഉദ്ഘാടനം ചെയ്തു. പതിനെട്ടാം വാർഡ് മെമ്പർ ഷകീന തൂമ്പിൽ, BLOമാരായ കോയ മാഷ്, ആരിഫ്, സ്വലോചന, പ്രദേശത്തെ പൊതുപ്രവർത്തകരായ എ.കെ. നസീർ, കുറുക്കൻ മുഹമ്മദ്, എ.കെ. നഫീസ, ഇബ്രാഹീം എ.കെ, എ.കെ. ഷരീഫ്, എ.പി. അഷ്‌റഫ്, അജ്മൽ ഇരുമ്പൻ, സഹദ് എ.കെ, യൂനുസ് എ.കെ എന്നിവരും അക്ഷയ പ്രതിനിധികളും ക്യാമ്പിൽ പങ്കെടുത്തു.