ഇരുനൂറ്റി അൻപതോളം പേർക്ക് ഹിയറിങ്ങ് നോട്ടീസ്: സി പി ഐ എം പരാതി നൽകി

മലപ്പുറം: കോട്ടക്കൽ നിയോജക മണ്ഡലം ബൂത്ത്‌ നമ്പർ 2 ചങ്കുവെട്ടിയിൽ ഇരുനൂറ്റി അൻപതോളം പേർക്ക് എസ് ഐ ആർ ഫോറം പൂരിപ്പിച്ചു നൽകിയതിന് ശേഷവും ഹിയറിങ്ങിനു ഹാജരാകാൻ നോട്ടിസ് വന്നത് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർന്നു വന്നിരുന്നു, ഫോറം കൃത്യമായി പൂരിപ്പിച്ചു എങ്കിലും അപ്ലോഡ് ചെയ്തതിൽ BLO ക്ക് വന്ന പിഴവ്, തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടത്തിയ അനാവശ്യ ധൃതി, എന്നിവയാണ് ഇതിനു കാരണം എന്ന് അറിയാൻ കഴിഞ്ഞു. മുൻസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ ഹിയറിങ്ങ് കേസ് വന്ന ബൂത്ത്‌ ആയതിനാൽ ജനങ്ങളുടെ ആശങ്ക പരിഹരിച്ചു ഹിയറിങ്ങ് നടപടി ലഘുകരിക്കാനും, ഹിയറിങ്ങ് പരമാവധി ഒഴിവാക്കി തരണം എന്നും അഭ്യർത്ഥിച്ചു കോണ്ട് സി പി ഐ എം പ്രതിനിധി സംഘം മലപ്പുറം ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}