വേങ്ങര: കുറ്റൂർ പാക്കടപ്പുറായ കോഴിപ്പറമ്പത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറ്റം നടത്തി. ജനുവരി 25 ഞായറാഴ്ചയാണ് ഉത്സവം. അന്നേ ദിവസം കലശം പുറപ്പാട്, മഞ്ഞത്താലപൊലി, രാത്രി 10 മണിക്ക് വെളിമുക്ക് ശ്രീധരൻ& പാർട്ടി അവതരിപ്പിക്കുന്ന തായമ്പക, രാത്രി 11 മണിക്ക് നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.
കെ പി രാജൻ, പറങ്ങോടൻ, വാസുദേവൻ, ദാസൻ, കുമാരൻ, രാധാകൃഷ്ണൻ, കുട്ടി കൃഷ്ണൻ, പരമേഷ്വരൻ, ഹരിദാസൻ, പ്രമോദ്, ഹരി ഗോവിന്ദൻ, വേലായുധൻ മുടിക്കുന്നത്ത് എന്നിവർ നേതൃത്വം നൽകി.