വേങ്ങര: പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ 2025-26-വർഷത്തെ സ്കൗട്ട് & ഗൈഡ് റെസിഡഷ്യൽ ക്യാമ്പും ട്രക്കിങ്ങും കുട്ടികൾക്ക് പുതിയ അനുഭവമായി.
വേങ്ങര LA സെക്രട്ടറി ബഷീർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ എ പി ഷീജിത്ത് സ്വാഗതം പറയുകയും സ്കൂൾ മാനേജർ മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിക്കുകയും ചെയ്തു.
സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് അസൈൻ മാസ്റ്റർ, സ്കൗട്ട് മാസ്റ്റർ മൻസൂർ (HWB), ഗൈഡ് ക്യാപ്റ്റൻ ഷീജ (HWB), മനോജ് കുമാർ മാസ്റ്റർ, ബിന്ദു ടീച്ചർ, മുർത്തസ മാസ്റ്റർ, മുബീന ടീച്ചർ മറ്റു അധ്യാപകർസ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറം ഫയർ ഫോഴ്‌സിന്റെ ജീവൻ രക്ഷാ പ്രവർത്തനങ്ങളുടെ ഡെമോൺസ്ട്രേഷൻ ക്ലാസ്സ് ഏറെ ശ്രദ്ധേയമായി. അഗ്നി ശമനോപകരണങ്ങളും ലൈഫ് ജാക്കറ്റും, CPR ന്റെ ആവശ്യകതയും ചെയ്യേണ്ട രീതിയും കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. റോവേഴ്‌സിന്റെ സാഹസിക കളികൾ കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.
സ്കൗട്ട് & ഗൈഡ് പരിശീലന പദ്ധതിയിൽ റെസിഡൻഷ്യൽ ക്യാമ്പിനും ട്രക്കിങ്ങിനുമുള്ള പ്രാധാന്യം മനസ്സിലാക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിച്ചു.