പി.ടി. ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ അന്തരിച്ചു

പയ്യോളി: രാജ്യസഭാംഗവും ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയുമായ പി.ടി. ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ (63) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 12.30-ഓടെ പെരുമാൾപുരത്തെ പിലാവുള്ളകണ്ടി തെക്കെ പറമ്പിൽ വീട്ടിൽ (ഉഷസ്) കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തെ സ്വകാര്യാശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു.
സി.ഐ.എസ്.എഫിൽ ഇൻസ്പെക്ടറായിരുന്നു. മകൻ: വില്ലഷ് . വി. ഉജ്വൽ. മരുമകൾ: കൃഷ്ണ (കൊച്ചി). പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പേയ പി.ടി. ഉഷ മരണസമയത്ത് പയ്യോളിയിൽ ഇല്ലായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}