കൊണ്ടോട്ടി: ഉർദു സാംസ്കാരിക സമന്വയത്തിന്റെ ഭാഷയാണെന്നും, ഗസലുകൾ ഉൾപ്പെടെയുള്ള ഉർദു കാവ്യ ശാഖകൾ മനുഷ്യന് എന്നും കുളിർമ്മയേകുന്നതാണെന്നും മോയിൻ കുട്ടി വൈദ്യർ സ്മാരക അക്കാദമി ചെയർമാൻ ഡോ.ഹുസൈൻ രണ്ടത്താണി പറഞ്ഞു. കെ.യു.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സംഗമത്തിൻ്റെയും മെഹ്ഫിലെ ഗസലിൻ്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.വൈദ്യർ സ്മാരകത്തിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡൻ്റ് വി.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പി.പി.മുജീബ് റഹ്‌മാൻ ആമുഖ പ്രഭാഷണം നടത്തി.ജില്ലാ ഭാരവാഹികളായ സാജിദ് മൊക്കൻ,സി.പി.മഹമ്മദ് റഫീഖ്, സൈഫുന്നീസ.ടി,നൗഷാദ് റഹ്‌മാനി,സി.അനീസ് മണ്ണാർക്കാട്,കെ.റിയാസലി സംസാരിച്ചു. ഷാ ഫാമിലി ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ ഗസൽ വിരുന്നും ഒരുക്കിയിരുന്നു.
ഉർദു സാംസ്കാരിക സമന്വയത്തിൻ്റെ ഭാഷ : ഡോ.ഹുസൈൻ രണ്ടത്താണി
admin
Tags
Malappuram