കണ്ണംമംഗലം അബുൽ ഫള്ൽ ഗ്ലോബൽ അക്കാദമി ഇരുപതാം വാർഷിക മഹാ സമ്മേളനത്തിന് തുടക്കമായി

കണ്ണംമംഗലം: വാളക്കുട
അബുൽ ഫള്ൽ ഗ്ലോബൽ അക്കാദമി- ഉസ്താദ് ഉസ്‍മാന്‍ സഖാഫി മലപ്പുറത്തിന്റെ ദര്‍സ് - 24,25,26 (ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിലായി നടക്കുന്ന ഇരുപതാം വാർഷിക സമാപന മഹാ സമ്മേളനത്തിന്റെ ഉദ്ഘാടനം  ഹംസത്തുൽ ഖർറാർ നഗറിൽ നടന്നു.

മാദിഹുർറസൂൽ അബുല്‍ ഫള്ല്‍ തിരൂരങ്ങാടി ബാപ്പു ഉസ്താദിൻ്റെ മഖാം സിയാറത്തോടെ ആരംഭം കുറിക്കപ്പെട്ടു.മഗ്രിബ് നിസ്‍കാരാനന്തരം നടന്ന ഉല്‍ഘാടന സമ്മേളനത്തില്‍ പ്രമുഖ സാദാത്തുകളും ആലിമീങ്ങളും അണിനിരക്കുന്ന പ്രൗഡ വേദിയെ ധന്യമാക്കി ശൈഖുനാ MA സത്താര്‍ സഖാഫി ഉസ്‍താദിന്റെ അധ്യക്ഷതയില്‍ ജാമിഅ മര്‍കസ് ജനറല്‍ മാനേജര്‍ ശൈഖുനാ സി മുഹമ്മദ് ഫൈസി ഉസ്താദ് ഉദ്ഘാടന ഭാഷണം നിർവഹിച്ചു. പ്രഗൽഭ പ്രഭാഷകനും, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഉസ്താദ് റഹ്മത്തുള്ള സഖാഫി എളമരം  പ്രഭാഷണം നിർവഹിച്ചു.

സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അണി നിരക്കുന്ന സാംസ്കാരിക സായാഹ്നവും മഗ്രിബ് നിസ്കാരാനന്തരം നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ നിരവധി അനുഭവ അനുഭൂതികള്‍ കൊണ്ട് വിശ്രുതമായ ബദ്‍രിയ്യത്ത് വാര്‍ഷിക മജ്‌ലിസും ഉസ്‍താദുല്‍ അസാതീദ് മഞ്ഞനാടി ഉസ്‍താദ് അനുസ്‍മരണവും പ്രമുഖ ചിന്തകനും വാഗ്മിയുമായ ശൈഖുനാ അബ്ദുൽ അസീസ് സഖാഫി ഉസ്താദ് വെള്ളയൂർ ഉദ്ഘാടനം നിര്‍വ്വഹിക്കും.റൂഹു സ്സാദാത്ത് സയ്യിദ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാർത്ഥനാ മജ്ലിസിന് നേതൃത്വം നല്‍കും.

സമാപന ദിവസമായ തിങ്കളാഴ്ച മഗരിബ് നിസ്കാരാനന്തരം പ്രഗല്‍ഭ സൂഫികളും സാദാത്തുക്കളും ആലിമീങ്ങളും ഉമറാക്കളും അണിനിരക്കുന്ന സമാപന സമ്മേളനത്തില്‍ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ശൈഖുനാ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം നിർവഹിക്കും. താജുശ്ശരീഅ മഞ്ഞപ്പറ്റ ഉസ്താദ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ഇബ്നു മൗലാന ചേലക്കോട്, ശൈഖുനാ കെസി ഉസ്‍താദ്, സയ്യിദ് സകരിയ്യ ജീലാനി വൈലത്തൂര്‍, ഉസ്‍താദ് അബ്‍ദുല്ല അഹ്‍സനി ചെങ്ങനി തുടങ്ങി പണ്ഡിത ശ്രേഷ്ടരെ കൊണ്ട് ധന്യമാകും. നൂറുസ്സാദാത്ത് സയ്യിദ് ബായാര്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നൽകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}