മാനവികതയുടെ മുറ്റത്ത് പലസ്തീൻ അംബാസഡർ

മലപ്പുറം: പലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു ഷാവേസ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട് സന്ദർശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 -ഓടെ എത്തിയ അദ്ദേഹത്തെ അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർചേർന്ന് സ്വീകരിച്ചു. അഡ്വ. ഹാരിസ് ബീരാൻ എംപി, പി.വി. അഹമ്മദ് സാജു, എം.എ. റസാഖ് എന്നിവരും സന്നിഹിതരായിരുന്നു.

പാണക്കാട്ട് വിവിധ ആവശ്യങ്ങൾക്കായി എത്തിയവരോടും പാണക്കാടെത്തിയ സാധാരണക്കാരുമായും അംബാസഡർ സ്നേഹം പങ്കിട്ടു. എല്ലാവരുടെയും കൈപിടിച്ചും ചേർത്തു നിർത്തി ആശ്ലേഷിച്ചും സ്‌നേഹം പ്രകടിപ്പിച്ചു. പലസ്തീനിന്റെ ചരിത്രത്തെ ക്കുറിച്ചും ഇന്ത്യയുടെ പരമ്പരാഗതമായ പലസ്തീൻ അനുകൂല നിലപാടിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

മുസ്‌ലിംലീഗ് സംഘടിപ്പിച്ച ഐക്യദാർഢ്യ റാലിയെ പ്രകീർത്തിച്ചു. സാദിഖലി തങ്ങളോടൊപ്പം പാണക്കാട് പള്ളിയിലാണ് അദ്ദേഹം ജുമുഅ നമസ്‌കാരത്തിൽ പങ്കെടുത്തത്. നമസ്‌കാരശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയുംചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}