പട്ടിക്കാട്: ജാമിഅ നൂരിയ്യ അറബിയ്യയുടെ 63-ാം വാർഷിക, 61-ാം സനദ് ദാന സമ്മേളന പരിപാടികൾക്ക് പ്രൗഢോജ്ജ്വല തുടക്കം. ജാമിഅ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പതാക ഉയർത്തിയതോടുകൂടിയാണ് മൂന്നു ദിവസത്തെ പരിപാടികൾക്കു തുടക്കമായത്. വിവിധ സമ്മേളനങ്ങൾ, ചർച്ചകൾ, സെമിനാറുകൾ മുതലായവ നടക്കും.
സമ്മേളനം പലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേസ് ഉദ്ഘാടനംചെയ്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിച്ചു. അഡ്വ. ഹാരിസ് ബീരാൻ എംപി മുഖ്യാതിഥിയായി. ഏലംകുളം ബാപ്പു മുസ്‍ലിയാർ പ്രാർഥന നിർവഹിച്ചു.
അൽ മുനീർ പ്രകാശനം സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. അബ്ദുൽ ഗഫൂർ നെന്മിനി ഏറ്റുവാങ്ങി. ഇ.ടി. മുഹമ്മദ് ബഷീർ എംപി, പി. അബ്ദുൾ ഹമീദ് എംഎൽഎ, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു. സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീൻകുട്ടി മുസ്‍ലിയാർ, ഏലംകുളം ബാപ്പു മുസ്‍ലിയാർ, മുനവ്വറലി ശിഹാബ് തങ്ങൾ, സമസ്ത മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, അബ്ദുറഹ്‌മാൻ ഫൈസി അരിപ്ര, അലവി ഫൈസി കുളപ്പറമ്പ്, സാബിഖലി ശിഹാബ് തങ്ങൾ, എംഎൽഎ മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, അഡ്വ. യു.എ. ലത്തീഫ്, ടി.വി. ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.