പട്ടിക്കാട്: പലസ്തീൻ ജനത അധിനിവേശവും അനീതിയും കടുത്ത മാനുഷിക വെല്ലുവിളികളും ഇപ്പോഴും നേരിടുകയാണന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേസ്. പട്ടിക്കാട് ജാമിഅ നൂരീയ്യ അറബീയ്യ 63-ാം വാർഷിക 61-ാം സനദ്‌ദാന സമ്മേളനത്തിന്റെ ആദ്യദിന പരിപാടി ഉദ്ഘാടനം ചെൃയ്യുകയായിരുന്നു അദ്ദേഹം.
പ്രതിരോധശേഷി നിലനിർത്തുന്നത് പലസ്തീന്റെ സ്ഥിരത മാത്രമല്ല, നീതിക്കും മാനുഷിക അന്തസ്സിനുംവേണ്ടി നിലകൊള്ളുന്ന സുഹൃത്തുക്കളിൽനിന്ന് നമുക്ക് ലഭിക്കുന്ന ധാർമ്മിക പിന്തുണയുമാണ്. പലസ്തീൻ ലക്ഷ്യം കേവലം രാഷ്ട്രീയമല്ല; അത് ഒരു ധാർമ്മികവും മാനുഷികവുമായ ലക്ഷ്യമാണ്. ഇവിടെക്കാണുന്ന ഐക്യദാർഢ്യം സത്യം, നീതി, കാരുണ്യം എന്നിവയോടുള്ള ഒരു പൊതു പ്രതിബദ്ധയാണ് പ്രതിഫലിപ്പിക്കുന്നത്. അക്കാദമിക് മുന്നേറ്റത്തിലൂടെയും ധാർമ്മിക അടിത്തറയിലൂടെയും ജാമിയ നൂരിയ സമൂഹത്തിന് അർത്ഥവത്തായ സംഭാവനകൾ നൽകിയ തലമുറകളെ സൃഷ്ടിച്ചിട്ടുണ്ടെന്നും അബ്ദുല്ല അബൂ ഷാവേസ് പറഞ്ഞു.