വിവരാവകാശ രേഖകൾ നൽകിയില്ല; മുൻ തിരൂരങ്ങാടി വില്ലേജ് ഓഫീസർക്ക് 5000 രൂപ പിഴ ചുമത്തി

തിരൂരങ്ങാടി: വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയ്ക്ക്  മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി തിരുരങ്ങാടി  വില്ലേജ് ഓഫീസർ & സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുമായ അബ്ദുൽസലാം കുന്നുമ്മലിന്  5000 രൂപ പിഴ ചുമത്തി കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ  ഉത്തരവിട്ടു.
 സാമൂഹിക പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റും ആം ആദ്മി പാർട്ടി തിരുരങ്ങാടി മണ്ഡലം സെക്രട്ടറിയും മലപ്പുറം ജില്ല വടക്കേ മമ്പുറം സ്വദേശിയുമായ അബ്ദു റഹീം പൂക്കത്ത് സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. രാമകൃഷ്ണൻ ടി കെ തീരുമാനമെടുത്തത്.  വിവരങ്ങൾ സമയബന്ധിതമായി നൽകിയില്ല എന്ന് മുൻമുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. വിശ്വത് മിത്ത 2023 ൽ കണ്ടെത്തിയിരുന്നതിനാൽ നിയമത്തിലെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ താൽക്കാലികമായി തീരുമാനിച്ചിട്ടുള്ളതുമായിരുന്നു  എതിർകക്ഷിക്ക് എന്തെങ്കിലും ബോധിപ്പിക്കുവാൻ ഉണ്ടെങ്കിൽ 15 ദിവസത്തിനകം ബോധിപ്പിക്കണമെന്ന് പ്രസ്തുത ഉത്തരവിൽ വ്യക്തമാക്കിയിരുന്നു അബ്ദുൾ സലാം കുന്നുമ്മൽയാതൊരു വിശദീകരണവും നൽകുകയോ പലതവണ കത്ത് നൽകിയെങ്കിലും ഹാജരാവുകയുമുണ്ടായില്ല. പിന്നീട് ടിയാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് കത്തു നൽകിയിരുന്നുവെങ്കിലും കമ്മിഷൻ അത് അംഗീകരിച്ചില്ല.
കമ്മീഷന്റെ നിർദ്ദേശങ്ങൾക്കോ നോട്ടീസുകൾക്കോ വേണ്ടത്ര ഗൗരവം നൽകുകയോ അതനുസരിച്ചുള്ള പുനർ നടപടികൾ സ്വീകരിച്ചതായോ താൽക്കാലിക ഉത്തരവിൽ സൂചിപ്പിച്ച പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കാൻ യാതൊന്നും രേഖാമൂലമോ വാക്കാലോ ബോധിപ്പിച്ചിട്ടില്ലാത്തതിനാലാണ് 5000 രൂപ ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനകം ഒടുക്കേണ്ടതും അസ്സൽ ചലൻ സഹിതം കമ്മീഷൻ സെക്രട്ടറിയെ അറിയിക്കേണ്ടതുമാണ് പിഴ സംഖ്യ യഥാസമയം ഒടുക്കിയില്ലെങ്കിൽ തുക ഇയാളുടെ ശമ്പളത്തിൽ നിന്നും വസൂലാക്കുന്ന കാര്യം ഓഫീസ് മേധാവി ഉറപ്പുവരുത്തേണ്ടതും അല്ലാത്തപക്ഷം ഇയാളുടെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു ടീ സംഖ്യ ഈടാക്കുന്നതുമണെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}