വനിതകൾക്ക് സ്വയംതൊഴിൽ: സ്കിൽ റൈസ് പദ്ധതിയുമായി കൗൺസിലർ


കോട്ടക്കൽ നഗരസഭ 13-ാം ഡിവിഷൻ ഈസ്റ്റ് വില്ലൂരിലെ വനിതകൾക്ക് സ്വയംതൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും സംരംഭകത്വം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ SKILL RISE എന്ന പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി EMPOWER എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ–സംരംഭക സംഗമവും സംഘടിപ്പിച്ചു.

കുടുംബശ്രീയുമായി സഹകരിച്ച് നടപ്പാക്കുന്ന SKILL RISE പദ്ധതിയുടെ ആദ്യഘട്ടത്തിൽ തൊഴിൽ സാധ്യതകളും വരുമാനമാർഗങ്ങളും ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് EMPOWER പരിപാടി നടന്നത്. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.കെ. നാസർ നിർവഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹാന ഷഫീർ, നഗരസഭ CDS ചെയർപേഴ്സൺ എം. ഫരീദ, വാർഡ് CDS മെമ്പർ സാജിദ ഇരണിയൻ എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഇവരെ  ആദരിക്കുകയും ചെയ്തു.

SKILL RISE പദ്ധതിയുടെ ആദ്യ സംരംഭമായി വാർഡിലെ കുടുംബശ്രീ അംഗങ്ങളായ നാല് സഹോദരിമാർ ചേർന്ന് ആരംഭിച്ച അൽ മഫാസ് ബേക്കറിയുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.കെ. നാസർ നിർവഹിച്ചു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിൽ സ്വയംതൊഴിലിന്റെ വിവിധ സാധ്യതകൾ, സർക്കാർ ധനസഹായ പദ്ധതികൾ, സംരംഭം ആരംഭിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ എന്നിവ വിശദമായി അവതരിപ്പിച്ചു.

പരിപാടിയിൽ നൂറിലധികം കുടുംബശ്രീ സഹോദരിമാർ പങ്കെടുത്തു. അൽ മഫാസ് ബേക്കറിയുടെ നേതൃത്വത്തിൽ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കേക്ക് വിതരണം ചെയ്തു. ബീബിജാൻ കടക്കാടൻ, ഫസീന കെ., സുഹ്‌റ കെ., ഖദീജ കെ., സാജിദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വനിതകളുടെ കഴിവുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി അവരുടെ ജീവിതനിലവാരം ഉയർത്തുകയാണ് SKILL RISE പദ്ധതിയുടെ ലക്ഷ്യമെന്ന് വാർഡ് കൗൺസിലർ പറഞ്ഞു. വനിതകൾക്ക് താൽപര്യമുള്ള മേഖലകൾ അടിസ്ഥാനമാക്കി ഗ്രൂപ്പുകൾ രൂപീകരിച്ച് സർക്കാർ ധനസഹായവും ആവശ്യമായ പരിശീലനവും നൽകി വരുമാനം സൃഷ്ടിക്കുന്ന സൗകര്യമൊരുക്കയാണ്  ലക്ഷ്യമെന്നും.ഡിവിഷനിലെ ആദ്യ വനിതാ സംരംഭമായ ബേക്കറി സംരംഭം വിജയകരമാക്കുന്നതിനായി എല്ലാവരും സഹകരിക്കണമെന്ന് കൗൺസിലർ ഷഹാന ഷഫീർ അഭ്യർത്ഥിച്ചു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}