എൽ.ഡി.എഫ് സർക്കാരിന്റെ 5 ലക്ഷം വീട് പ്രഖ്യാപനം: വേങ്ങരയിൽ സി.പി.ഐ (എം) മധുരപലഹാരം വിതരണം ചെയ്തു

വേങ്ങര: സംസ്ഥാനത്തെ ഭവനരഹിതരില്ലാത്ത കേരളമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം വീടുകൾ പൂർത്തിയായതിന്റെ ആഘോഷഭാഗമായി സി.പി.ഐ (എം) വേങ്ങര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

വേങ്ങര 21-ാം വാർഡിലെ (ബൂത്ത്‌ 124) 11 വീടുകളിലാണ് പാർട്ടി പ്രവർത്തകർ മധുരപലഹാരങ്ങളുമായി എത്തിയത്. സാധാരണക്കാരുടെ ഭവനമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയിൽ സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി മെമ്പർ സഖാവ് പ്രകാശൻ പുത്തമഠത്തിൽ, രവി സി, ബ്രാഞ്ച് സെക്രട്ടറി ബിനീഷ്, പാർട്ടി മെമ്പർമാരായ എ.കെ കുഞ്ഞാവൂട്ടി, പ്രസാദ് എ.കെ, നീലകണ്ഠൻ, ശ്രീമിതമോൾ തുടങ്ങിയ സഖാക്കൾ പങ്കെടുത്തു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}